Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : More Restrictions

ശ​ബ​രി​മ​ല​യി​ല്‍ തീ​ർ​ഥാ​ട​ക​ർ​ക്ക് കൂ​ടു​ത​ൽ നി​യ​ന്ത്ര​ണം; സ്‌​പോ​ട്ട് ബു​ക്കിം​ഗ് 5000 ആ​യി കു​റ​ച്ചു

കൊ​ച്ചി: ശ​ബ​രി​മ​ല​യി​ല്‍ തീ​ർ​ഥാ​ട​ക​ർ​ക്ക് കൂ​ടു​ത​ൽ നി​യ​ന്ത്ര​ണം ഏ​ർ​പ്പെ​ടു​ത്തി ഹൈ​ക്കോ​ട​തി. സ്പോ​ട്ട് ബു​ക്കിം​ഗ് ദി​വ​സേ​ന 5,000 പേ​ർ​ക്ക് മാ​ത്ര​മാ​യി കു​റ​ച്ചു. തി​ങ്ക​ളാ​ഴ്ച വ​രെ​യാ​ണ് ​നി​യ​ന്ത്ര​ണം തു​ട​രു​ക.

ശ​ബ​രി​മ​ല​യു​മാ​യി ബ​ന്ധ​പ്പെ​ട്ട വി​വി​ധ ഹ​ർ​ജി​ക​ൾ പ​രി​ഗ​ണി​ച്ച ദേ​വ​സ്വം ബെ​ഞ്ചാ​ണ് ഈ ​നി​ർ​ദേ​ശം മു​ന്നോ​ട്ട് വ​ച്ച​ത്. കൂ​ടാ​തെ, കാ​ന​ന​പാ​ത വ​ഴി​യു​ള്ള പ്ര​വേ​ശ​ന​ത്തി​നാ​യി വ​നം​വ​കു​പ്പ് ന​ൽ​കു​ന്ന പാ​സും 5,000 പേ​ർ​ക്ക് മാ​ത്ര​മാ​യി പ​രി​മി​ത​പ്പെ​ടു​ത്താ​ൻ തീ​രു​മാ​ന​മാ​യി.

ഒ​രു​ക്ക​ങ്ങ​ൾ ആ​റ് മാ​സ​ങ്ങ​ൾ​ക്ക് മു​ൻ​പെ​ങ്കി​ലും തു​ട​ങ്ങേ​ണ്ട​താ​യി​രു​ന്നു​വെ​ന്നും എ​ന്തു​കൊ​ണ്ട് ഏ​കോ​പ​നം ഉ​ണ്ടാ​യി​ല്ലെ​ന്നും കോ​ട​തി ദേ​വ​സ്വം ബോ​ർ​ഡി​നോ​ട് ചോ​ദി​ച്ചു.

തി​ര​ക്ക് നി​യ​ന്ത്ര​ണാ​തീ​ത​മാ​യ പ​ശ്ചാ​ത്ത​ല​ത്തി​ൽ, സ്പോ​ട്ട് ബു​ക്കിം​ഗ് നേ​ര​ത്തെ 20,000 ആ​യി കു​റ​യ്ക്കാ​ൻ ദേ​വ​സ്വം ബോ​ർ​ഡ് തീ​രു​മാ​ന​മെ​ടു​ത്തി​രു​ന്നു. പ​മ്പ​യി​ലെ തി​ര​ക്ക് ഒ​ഴി​വാ​ക്കാ​ൻ നി​ല​യ്ക്ക​ലി​ൽ ഏ​ഴ് കൗ​ണ്ട​റു​ക​ൾ കൂ​ടി തു​റ​ക്കാ​നും തീ​രു​മാ​നി​ച്ചി​രു​ന്നു.

എ​ന്നാ​ൽ, തി​ര​ക്ക് പൂ​ർ​ണ​മാ​യി നി​യ​ന്ത്രി​ക്കാ​നാ​യി തി​ങ്ക​ളാ​ഴ്ച വ​രെ പ്ര​തി​ദി​നം 5,000 സ്പോ​ട്ട് ബു​ക്കിം​ഗ് മാ​ത്രം അ​നു​വ​ദി​ച്ചാ​ൽ മ​തി​യെ​ന്നാ​ണ് ദേ​വ​സ്വം ബെ​ഞ്ചി​ലെ ജ​സ്റ്റി​സു​മാ​രാ​യ എ. ​രാ​ജാ​വി​ജ​യ​രാ​ഘ​വ​ൻ, കെ.​വി. ജ​യ​കു​മാ​ർ എ​ന്നി​വ​രു​ടെ പു​തി​യ നി​ർ​ദേ​ശം.

തീ​ർ​ഥാ​ട​ക പ്ര​വാ​ഹം നി​യ​ന്ത്രി​ക്കു​ന്ന​തി​നാ​യി ശാ​സ്ത്രീ​യ മാ​ർ​ഗ​ങ്ങ​ൾ അ​വ​ലം​ബി​ക്ക​ണ​മെ​ന്ന് കോ​ട​തി രാ​വി​ലെ നി​ർ​ദേ​ശി​ച്ചി​രു​ന്നു.

Latest News

Corehub Up